Friday, May 29, 2009

അഴിക്കോടിന്റെ-തത്ത്വമസി

കാല്‍നൂറ്റാണ്ടു പിന്നിട്ട-അഴിക്കോടിന്റെ തത്ത്വമസിയെ പുസ്തകത്തിന്‍ നിരവധി,പതിപ്പുകള്‍,പുരസ്കാരങ്ങള്‍,വാഴ്ത്തലുകള്‍..എല്ലാം പിന്നിട്ട് പുതിയ പതിപ്പിറങ്ങി.(രവി-ഡിസിയുടെ യോഗമേ..)
കേരളത്തിലെ,ഒപ്പീടല്‍ സാം സ്കരിക നായകരിലെ,ആദ്യപേരുകാരന്‍.
പ്രസം ​ഗകലയിലെ പ്രതിഭാസം .തകര്‍ക്കാനാവാത്ത താരമൂല്യം
(വിപണീമുല്യം )
ഉപനിഷ്ത്ത് ചിന്തയിലുണ്ടായ അത്മോല്‍ഘര്‍ഷ സ്കലനം ,വാചകമേളയില്‍ ഇങ്ങനെ:ഭൂലോകമപ്പാടെ നശിച്ചാലും ,ഉപനിഷത്തുകള്‍ നിലനില്കും .
(മനുഷ്യനു വേണ്ടിയല്ലന്ന്)
'ഒരു നവദര്‍ശനത്തിന്റെ പ്രഫുല്ലനമാണന്ന്'"ശരിയായി വിലയിരുത്തുന്നു.
ജാതിമതഭേദത്തിന്റെ സിദ്ധാന്തവും ,പ്രയോഗവും പ്രക്രിതിവിരുദ്ധരായ ബ്രാഹ്മണര്‍ക്ക് വശമാക്കി കൊടുത്ത നവദര്‍ശനമാണല്ലോ,ഈസാധനം .
ജാതിവ്യത്യാസം ,ദൈവകല്‍പ്പിതമാണന്ന് ജനങ്ങളെ അം ഗീകരിപ്പിക്കാന്‍,
ആത്മാവിന്റെ പുനര്‍ജന്മപരമ്പരാ പ്രയാണം എന്ന അസം ​ബന്ദത്തെ,
സിദ്ധാന്തത്തിന്റെ കുപ്പായമണീയിച്ച രാസവിദ്യ.വന്‍ജനസമൂഹത്തെകൊണ്ടങ്ങീകരിപ്പിക്കാന്‍ കഴിഞ്ഞു.അതുകൊണ്ട് കഴിഞ്ഞനൂറ്റാണ്ടുകളത്രയും ജാതിദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നു.
ആര്യന്‍ പ്രാക്രിതവം ശവാഴ്ചയില്‍, ശേഷിച്ചിരുന്ന അന്തിവെളിച്ചത്തില്‍
അന്ദവിശ്വാസത്തിന്റെ കൂരിരുള്‍ പരത്തിയ ഉപനിഷത്തിനെ,മഹത്ത്വവല്‍ക്കരിക്കാന്‍ അഴിക്കോടിനു മുമ്പ് വാഗ്ഭടാനന്ദണ്‍ അവതരിച്ചു.ആമൊഴികള്‍ കേള്‍ക്കുക;
@അനേകജന്മങ്ങളുടെ സുക്രിതമാണ്- മനുഷ്യജന്മം .
@ആത്മാവ്- അനശ്വരമാണ്.പ്രപന്ചം മിഥ്യയാണ്,നിത്യമായ ആത്മാവുമാത്രമാണു സത്യം .
ജാതിവ്യവസ്ഥയുടെ അടിസ്ഥാന ആശയമായ,പുനര്‍ജന്മവിശ്വാസത്തിന്റെ സത്തയാണ്‍ നാശമില്ലാത്ത ആത്മാവ്.ഈ ജ്ന്മത്തിലെ ചണ്ടാളന്‍ കര്‍മ്മഫലത്താല്‍,അടുത്ത ജ്ന്മത്തില്‍, ബ്രാഹ്മണനാകാമല്ലോ?അതികൊണ്ട് ജാതിവ്യവസ്ഥയില്‍ ബേജാറാകുന്നതെന്തിന്.?സത് കര്‍മ്മം ചെയ്ത് ജീവിക്കൂ..
വെറുതെ സമരോം ,കുണ്ടാമണ്ടീമായി നടക്കാതെ.മനസ്സിലായില്ലേ,സവര്‍ണ്ണന്‍ ടീയാളെ ആളും അര്‍തവും നല്കി താങ്ങിയതിന്റെ പൊരുള്‍.
ഈ മൂല്യമാണ്‍ ഇക്കാലത്ത് അഴിക്കോറ്റിനു കിട്ടുന്നത്.